SEARCH


Paadikuttiyamma Theyyam (പാടികുറ്റിയമ്മ തെയ്യം)

 Paadikuttiyamma Theyyam (പാടികുറ്റിയമ്മ തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


മുത്തപ്പന്‍ ദൈവത്തിന്റെ അമ്മയാണ് പാടിക്കുറ്റിയമ്മ എന്ന് വിശ്വസിക്കുന്നു. മൂലംപെറ്റ ഭഗവതിയായും കൊട്ടിയൂരമ്മയായും ഈ ദേവത ആരാധിക്കപ്പെടുന്നു. വളരെ നാളുകളോളം മുത്തപ്പനെ പോറ്റി വളര്ത്തി യത് ഇവരാണ്. അത് കൊണ്ട് തന്നെ ദൈവത്തിന്റെ സ്ഥാനം പാടിക്കുറ്റിയമ്മക്ക് ലഭിക്കുന്നു. പറശ്ശിനിക്കടവിനടുത്ത കോടല്ലൂരിലെ പാലപ്രം ക്ഷേത്രത്തിലാണ് പാടിക്കുറ്റിയമ്മയുടെ തെയ്യം കെട്ടിയാടുന്നത്‌. മീനമാസത്തിലാണ് ഇവിടെ ഈ തെയ്യം അരങ്ങേറുന്നത്. എരുവശ്ശിയിലെ ശ്രീ പാടിക്കുറ്റി മഹാദേവി ക്ഷേത്രമാണ്‌ മറ്റൊരു പേരുകേട്ട ക്ഷേത്രം.
അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍
“അയ്യങ്കര ഇല്ലത്തെ വാണവരുടെ പത്നിയായ പാടികുറ്റിയമ്മയാണ് മൂലം പെറ്റ ഭഗവതി എന്ന ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്.മുത്തപ്പൻ കുന്നത്തൂർ പാടിയിൽ വരുന്നതിനു മുമ്പേ സ്ഥലവാസികളുടെ ആരാധനമൂർത്തിയായിരുന്നു ഈ ഭഗവതിയെന്നും വിശ്വസിക്കപ്പെടുന്നു. സഒഉമ്യ മൂർത്തിയായി നിലകൊള്ളുന്ന ഭദ്രകാളിയാണ് മൂലം പെറ്റഭഗവതി എന്നും മുത്തപ്പൻ പാടിയിൽ എത്തിയപ്പോൾ സന്തോഷപൂർവ്വം എതിരേറ്റുവെന്നും പുത്രനെപോലെ സ്വ്വീകരിക്കുകയും ചെയ്തത്രെ.ഈ ദേവത വനദുർഗ്ഗയാണെന്നും എരുവേശിദേശത്തെ ദേശദേവതയായ പാടികുറ്റി ഭഗവതിയാണെന്നും മറ്റൊരു ഐതിഹ്യവുo …… മുളയും നാരും കൊണ്ട് ഗോപുരാകൃതിയിൽ കെട്ടിയെടുത്ത് മലവാഴയിലകൊണ്ട് പൊതിഞ്ഞുണ്ടാക്കുന്ന പച്ച നിറത്തിൽ മനോഹരമായ തിരു മുടിയാണ് മൂലം പെറ്റ ഭഗവതി അണിയുക.





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848